സഹായം
സഫാരി ബ്ലോക്കിംഗ്
ചോദ്യങ്ങള്‍ & ഉത്തരങ്ങള്‍
ഇതൊരു സഫാരി എക്സ്റ്റെന്‍ഷനാണ്, സഫാരിയുടെ ഉള്ളിലെ ആഡ് ബ്ലോക്ക് ചെയ്യാന്‍ മാത്രമാണ് അതിന് കഴിയുക, മറ്റ് ബ്രൗസര്‍, ആപ്പ് അഥവാ ഗെയിംസ് എന്നിവക്കുള്ളിലേത് കഴിയില്ല. സാധ്യമാകുമ്പോള്‍ വെബ്ബ് വെര്‍ഷന്‍ ഉപയോഗിക്കുക (അതായത് സഫാരിയില്‍ youtube.com തുറക്കുക).
സഫാരി ചിലപ്പോള്‍ അപ്ഡേറ്റ് ചെയ്ത ശേഷം ഫില്‍റ്ററുകള്‍ റീലോഡ് ചെയ്യില്ല. ആപ്പിന്‍റെ എക്സ്റ്റെന്‍ഷനുകള്‍ ഇപ്പോഴും സെറ്റിംഗ്സില്‍ സക്രിയമാണോയെന്ന് പരിശോധിക്കുക, എന്നിട്ട് സഫാരി ഫോഴ്സ് റീസ്റ്റാര്‍ട്ട് ചെയ്യുക (ക്വിറ്റ് ചെയ്ത് റീഓപ്പണ്‍ ചെയ്യുക).
ഇല്ല. ആപ്പ് ഉപയോഗിക്കുന്നത് ആപ്പിളിന്‍റെ ഔദ്യോഗിക കണ്ടന്‍റ് ബ്ലോക്കിംഗ് API ആണ് - അത് നിങ്ങളുടെ ബ്രൗസിംഗ് ഡാറ്റയിലേക്ക് ആക്സസ് ഇല്ലാതെ സഫാരിക്ക് ബ്ലോക്കിംഗ് റൂള്‍സിന്‍റെ ലിസ്റ്റ് സപ്ലൈ ചെയ്യുന്നു.
ആപ്പിള്‍ ഒരു എക്സ്റ്റെന്‍ഷന്‍ 50,000 ബ്ലോക്കിംഗ് റൂള്‍സിലേക്ക് പരിമിതപ്പെടുത്തി - നിര്‍ഭാഗ്യവശാല്‍ ആധുനിക ആഡ്ബ്ലോക്കറിന് അത് മതിയാവില്ല. അവ 6 എക്സ്റ്റെന്‍ഷനായി വിഭജിക്കുന്നത് സഫാരിക്ക് 300,000 റൂള്‍സ് വരെ സപ്ലൈ ചെയ്യാന്‍ അനുവദിക്കുന്നു.
iOS/iPadOS ല്‍ അഡ്രസ്സ് ഫീല്‍ഡിന്‍റെ ഇടത് 'aA' ബട്ടനില്‍ ടാപ് ചെയ്ത്, ബ്ലോക്കിംഗ് താല്‍ക്കാലികമായി പോസ് ചെയ്യാന്‍ 'കണ്ടന്‍റ് ബ്ലോക്കേര്‍സ് ഓഫ് ചെയ്യുക' തിരഞ്ഞെടുക്കുക. അതേ മെനുവില്‍, നിങ്ങള്‍ക്ക് 'വെബ്ബ്സൈറ്റ് സെറ്റിംഗ്സ്' തിരഞ്ഞെടുത്ത്, ബ്ലോക്കിംഗ് സ്ഥിരമായി നിഷ്ക്രിയമാക്കാന്‍ 'കണ്ടന്‍റ് ബ്ലോക്കേര്‍സ് ഉപയോഗിക്കുക' എന്നത് നിഷ്ക്രിയമാക്കുക.
macOS ല്‍ അഡ്രസ്സ് ഫീല്‍ഡിന്‍റെ വലത് റിഫ്രെഷ് ബട്ടനില്‍ റൈറ്റ്-ക്ലിക്ക് ചെയ്ത് ബ്ലോക്കിംഗ് താല്‍ക്കാലികമായി പോസ് ചെയ്യാന്‍ 'കണ്ടന്‍റ് ബ്ലോക്കേര്‍സ് ഓഫ് ചെയ്യുക' തിരഞ്ഞെടുക്കുക. അഡ്രസ്സ് ഫീല്‍ഡില്‍ റൈറ്റ്-ക്ലിക്ക് ചെയ്ത് 'വെബ്ബ്സൈറ്റ് സെറ്റിംഗ്സ്' തിരഞ്ഞെടുത്ത്, ബ്ലോക്കിംഗ് സ്ഥിരമായി നിഷ്ക്രിയമാക്കാന്‍ 'കണ്ടന്‍റ് ബ്ലോക്കേര്‍സ് സക്രിയമാക്കുക' എന്നത് നിഷ്ക്രിയമാക്കുക.
iOS/iPadOS:
അഡ്രസ് കോളത്തിന്‍റെ ഇടത്തെ 'aA' ബട്ടൻ ടാപ്പ് ചെയ്യുക. 'വെബ്ബ്‍സൈറ്റ് സെറ്റിംഗ്സ്' തിരഞ്ഞെടുത്ത് 'കണ്ടന്‍റ് ബ്ലോക്കറുകൾ ഉപയോഗിക്കുക' ഓഫ് ചെയ്യുക.
ലിസ്റ്റ് കാണാനും മാനേജ് ചെയ്യാനും, സെറ്റിംഗ്‌സ് > സഫാരി > കണ്ടന്‍റ് ബ്ലോക്കറുകൾ എന്നതിൽ പോകുക
macOS:
അഡ്രസ് കോളം റൈറ്റ്-ക്ലിക്ക് ചെയ്യുക, 'വെബ്ബ്‍സൈറ്റ് സെറ്റിംഗ്‌സ്' തിരഞ്ഞെടുക്കുക, 'കണ്ടന്‍റ് ബ്ലോക്കറുകൾ സക്രിയമാക്കുക' എന്നത് അൺചെക്ക് ചെയ്യുക.
ലിസ്റ്റ് കാണാനും മാനേജ് ചെയ്യാനും, സഫാരി > മുൻഗണനകൾ > വെബ്ബ്‍സൈറ്റ്സ് > കണ്ടന്‍റ് ബ്ലോക്കറുകൾ എന്നതിൽ പോകുക.
1. സെറ്റിംഗ്സ്> സഫാരി> കണ്ടന്‍റ് ബ്ലോക്കേര്‍സ് (iOS) അല്ലെങ്കില്‍ സഫാരി മുന്‍ഗണനകള്‍ > എക്സ്റ്റെന്‍ഷന്‍ (macOS) ല്‍ Adblock Pro സക്രിയമാക്കുന്നുവെന്ന് ഉറപ്പ് വരുത്തുക. .
2. Adblock Pro ലോഞ്ച് ചെയ്യുക, ആദ്യ ടാബില്‍ സുപാര്‍ശ ചെയ്തിട്ടുള്ള ഓപ്ഷനുകള്‍ സക്രിയമാക്കുക.
3. നിങ്ങളുടെ വൈറ്റ്‍ലിസ്റ്റ് പരിശോധിക്കുക, ബ്ലോക്ക് ചെയ്യാത്ത വെബ്ബ്സൈറ്റിനായി എന്‍ട്രി ഇല്ലേയെന്ന് നോക്കുക.
അത് നടന്നില്ലെങ്കില്‍, നിങ്ങളുടെ ഡിവൈസ് റീസ്റ്റാര്‍ട്ട് ചെയ്ത് മേല്‍പ്പറഞ്ഞ സ്റ്റെപ്പുകള്‍ ആവര്‍ത്തിക്കുക. വെറും ഒരു പേജല്ല, വിവിധ വെബ്ബ്സൈറ്റുകള്‍ ട്രൈ ചെയ്യുക. പ്രശ്നം ഇപ്പോഴും നേരിടുന്നുണ്ടെങ്കില്‍, ദയവായി ഞങ്ങളെ അറിയിക്കുക.
Sync സപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആപ്പ് വെര്‍ഷന്‍ 6.5 ല്‍ അഥവാ ശേഷമുള്ളതിലും, അതുപോലെ iOS 13 ല്‍ അഥവാ ശേഷമുള്ളതിലും, macOS കാറ്റലിന് (10.15) അഥവാ ശേഷമുള്ളതിലും മാത്രമാണ്
വെബ്ബ്സൈറ്റ് അനുസരിച്ച് ഈസിയായി സെറ്റിംഗ്സ് അഡ്ജസ്റ്റ് ചെയ്യാന്‍, സഫാരിയില്‍ ആപ്പിന്‍റെ ആക്ഷന്‍ ബട്ടന്‍ ചേര്‍ക്കാവുന്നതാണ്. iOS/iPadOS ല്‍ സഫാരിയിലെ ഷെയര്‍ ബട്ടന്‍ ടാപ് ചെയ്ത്, പൂര്‍ണമായും സ്ക്രോള്‍ ഡൗണ്‍ ചെയ്ത്, 'എഡിറ്റ് ആക്ഷന്‍...' ടാപ് ചെയ്ത്, ലിസ്റ്റില്‍ AdBlock Pro ചേര്‍ക്കുക.
വെബ്ബ്സൈറ്റുകള്‍ ഇന്‍ററാക്ടീവ് ആക്കാന്‍ ഉപയോഗിക്കുന്ന പ്രത്യേക ഭാഷയാണ് ജാവാസ്ക്രിപ്റ്റ്. എന്നാല്‍ ചിലപ്പോഴൊക്കെ ആഡ് ഇടാനോ ഓണ്‍ലൈനില്‍ നിങ്ങളെ ട്രാക്ക് ചെയ്യാനോ അത് ഉപയോഗിക്കാം. ഓഫ് ചെയ്താല്‍ മിക്കവാറും അത് നില്‍ക്കും, പക്ഷെ വെബ്ബ്സൈറ്റിന്‍റെ പ്രവര്‍ത്തനത്തിന് ഭംഗം വന്നേക്കാം.